പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Tuesday 19 March 2019 5:47 pm IST

 

കണ്ണൂര്‍: പ്രണയം നടിച്ച് അര്‍ദ്ധരാത്രിയില്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. വാരം കടാങ്കോട് സ്വദേശി വി.കെ.ജിജില്‍ (22)ആണ് പിടിയിലായത്. താഴെചൊവ്വ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയാണ് കഴിഞ്ഞ ശനിയാഴ്ച അര്‍ദ്ധരാത്രി ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി വാരത്ത് സ്വന്തം വീട്ടിനടുത്ത് ഉപേക്ഷിച്ചത്. കുട്ടിയുടെ അച്ഛന്റെ പരാതിപ്രകാരം കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍പോയ പ്രതിയെ ഇന്നലെ പുലര്‍ച്ചയോടെ സുഹൃത്തിന്റെ വീട്ടില്‍ വച്ച് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ഉമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.