ഒപ്പുമരം സംഘടിപ്പിച്ചു

Tuesday 19 March 2019 5:48 pm IST

 

കണ്ണൂര്‍: വോട്ടവകാശം വിനിയോഗിക്കുന്നതിന്റെ പ്രാധാന്യം സമ്മതിദായകരെ ബോധ്യപ്പെടുത്തുന്നതിനും വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനും നടത്തുന്ന ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി കലക്ടറേറ്റ് പരിസരത്ത് ഒപ്പുമരം സംഘടിപ്പിച്ചു. സ്വീപിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടി ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ഒപ്പിനോടൊപ്പം തെരഞ്ഞെടുപ്പ് സന്ദേശവും ഒപ്പുമരം പരിപാടിയില്‍ പങ്കാളികളായവര്‍ രേഖപ്പെടുത്തി.

ഏപ്രില്‍ 23 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ യുവാക്കളും കന്നി വോട്ടര്‍മാരും ഉള്‍പ്പെടെ എല്ലാവരും തങ്ങളുടെ വോട്ട് രേഖപ്പെടുത്തണമെന്നും ഒരാളും വോട്ടവകാശം വിനിയോഗിക്കാതിരിക്കരുതെന്നും കളക്ടര്‍ മീര്‍ മുഹമ്മദ് അലി പറഞ്ഞു. സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ലോഗോ പ്രകാശനവും നടന്നു. അസിസ്റ്റന്റ് കലക്ടറുടെ നേതൃത്വത്തിലാണ് ലോഗോ തയ്യാറാക്കിയത്. 

എഡിഎം ഇ.മുഹമ്മദ് യൂസഫ്, സബ് കലക്ടര്‍ ആസിഫ് കെ.യൂസഫ്, ഡെപ്യൂട്ടി കലക്ടര്‍ ഇലക്ഷന്‍ എ.കെ.രമേന്ദ്രന്‍, സീനിയര്‍ സൂപ്രണ്ട് സി എം.ലതാ ദേവി തുടങ്ങിയവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.