കടത്തുംകടവില്‍ പുലിഭീതി; കാട്ടുപൂച്ചയെന്ന് വനംവകുപ്പ്

Tuesday 19 March 2019 5:55 pm IST

 

ഇരിട്ടി: തന്തോടിന് സമീപം  കടത്തുംകടവില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാട് കണ്ടെത്തിയത് ജനങ്ങളില്‍ ഭീതി പരത്തി.എന്നാല്‍ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തുകയും  കാല്‍പാട് കാട്ടുപൂച്ചയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് ഭീതി അകന്നത്. 

തിങ്കളാഴ്ച രാവിലെയാണ് ഇരിട്ടി കടത്തുംകടവില്‍ ജനവാസമേഖലയില്‍  പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍  കണ്ടെത്തിയത്.  തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും ഇരിട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ . ജിജിലിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിക്കുകയുമായിരുന്നു. കാല്‍പാടുകള്‍ കാട്ടുപൂച്ചയുടേതാണെന്ന് ഇവര്‍ സ്ഥിരീകരിച്ചു . ഈ മേഖലകളില്‍ ആള്‍പാര്‍പ്പില്ലാത്തതും പഴശ്ശി പദ്ധതി ജലാശയത്തോട് ചേര്‍ന്ന് കാടുമൂടിക്കിടക്കുന്നതുമായ   നിരവധി സ്ഥലങ്ങള്‍ ഉണ്ട് .ഇവിടെ നിന്നുമാവാം കാട്ടുപൂച്ച എത്തിയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുറയുന്നത് 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.