കര്‍ണാടകയില്‍ കെട്ടിടം തകര്‍ന്ന് രണ്ട് മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

Tuesday 19 March 2019 9:21 pm IST
ധര്‍വാഡയിലെ കുമരേശ്വര്‍ നഗറില്‍ ചൊവ്വാഴ്ച വൈകിട്ടാണ് ബഹുനിലക്കെട്ടിടം തകര്‍ന്നു വീണത്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നു.

ബംഗളുരു: കര്‍ണാടകയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. ധര്‍വാഡയിലെ കുമരേശ്വര്‍ നഗറില്‍ ചൊവ്വാഴ്ച വൈകിട്ടാണ് ബഹുനിലക്കെട്ടിടം തകര്‍ന്നു വീണത്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നു. ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

രണ്ട് വര്‍ഷത്തോളമായി നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. അപകടസമയത്ത് കെട്ടിടത്തിന് സമീപം 100 ലധികം പേരുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അഗ്നിശമന സേനയടക്കമുള്ളവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.