ദുബായ് : യുഎഇയിലെ ഫെഡറല്‍ കോടതിയില്‍ ആദ്യമായി വനിതാ ജഡ്ജിമാരെ നിയമിച്ചു. ഖദീജ ഖാമിസ് ഖലീഫ അല്‍ മലാസ്, സലാമ റാഷിദ് സാലിം അല്‍ കെത്ബി എന്നിവരാണ് രാജ്യത്തെ ആദ്യ വനിതാ ജഡ്ജിമാര്‍.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇരുവരേയും ജഡ്ജിമാരായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ കോടതികളില്‍ വനിതാ ജഡ്ജിമാരെ നിയമിച്ചിട്ടുണ്ട്. എന്നാല്‍ ഫെഡറല്‍ കോടതിയില്‍ ഇത് ആദ്യമായാണ് നിയമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: