ആലപ്പുഴ: ആലപ്പുഴയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിനെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് കൊടുത്തത് തോല്‍ക്കുന്ന സീറ്റെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഷാനിമോളെ കോണ്‍ഗ്രസ് ചതിക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. തന്നെ കാണാനെത്തിയ ഇന്നസെന്റുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. ഷാനിമോളെ നേരത്തെ അറിയാം. ഷാനിമോളുടെയും ഉസ്മാന്റെയും കല്യാണത്തിന് തന്റെ കാറിലാണ് പട്ടണ പ്രദക്ഷിണം നടത്തിയത്. ആരോടും അപമര്യാദയായി അവര്‍ പെരുമാറില്ല. എത്രകാലമായി കോണ്‍ഗ്രസിന് വേണ്ടി അവര്‍ ഖദറിട്ട് നടക്കുന്നു. ദേശീയ തലത്തില്‍ എത്തേണ്ട നേതാവല്ലെ. അവര്‍ക്ക് നല്ല സീറ്റ് കൊടുക്കേണ്ടതല്ലേയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
എസ്എന്‍ഡിപി രാഷ്ട്രീയപാര്‍ട്ടി അല്ലെങ്കിലും കേഡര്‍ സമുദായ ക്രമമാണ് സ്വീകരിച്ചിരിക്കുന്നത്. സംഘടനയ്ക്ക് അകത്ത് നടക്കുന്ന കാര്യങ്ങളൊന്നും പുറത്തു പറയില്ല. എല്ലാവരും ജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: