ആലപ്പുഴ: എന്‍എസ്എസ് ആസ്ഥാനത്ത് പിന്തുണ തേടി പോകില്ലെന്ന് ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ്. പകരം ചാലക്കുടിയിലുള്ള എന്‍എസ്എസ് ഘടകത്തിലെ നേതാക്കളോട് പിന്തുണ അഭ്യര്‍ത്ഥിക്കും.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്താനെത്തിയപ്പോഴായിരുന്നു ഇന്നസെന്റിന്റെ പരാമര്‍ശം. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ എത്തിയായിരുന്നു സന്ദര്‍ശനം. ക്രിസ്ത്യന്‍ പുരോഹിതരെ കാണാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. പണ്ടൊക്കെ അരിവാള്‍ ചുറ്റിക നക്ഷത്രത്തോട് ക്രിസ്ത്യാനികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ക്കതില്ല. ആളുകളെ നോക്കിയാണ് വോട്ട് ചെയ്യുന്നത്.
ക്യാന്‍സര്‍ ബാധിതരുടെ പരിപാടികള്‍ക്ക് പോയപ്പോള്‍ പണം വാങ്ങിയെന്നത് ആരോപണം മാത്രമാണ്. സിനിമാക്കാര് പല സ്ഥലങ്ങളിലും പോകുമ്പോള്‍ പണം വാങ്ങാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സമയം ഇല്ലാത്തതിനാല്‍ ഇത്തരം പരിപാടികള്‍ക്ക് പോകാറില്ലെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: