പനാജി : ഗോവയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി ഭൂരിപക്ഷം തെളിയിച്ചു. ഇരുപതു പേരാണ് പ്രമോദ് സാവന്ത് സര്‍ക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്തത്. പതിനഞ്ച് പേര് സര്‍ക്കാരിനെ എതിര്‍ത്ത് വോട്ട് ചെയ്തു.
40 അംഗ നിയമസഭയില്‍ നിലവില്‍ 36 പേരാണുള്ളത്. ഇതില്‍ 20 പേരുടെ പിന്തുണയാണ് സര്‍ക്കാര്‍ നേടിയത്. സഭയില്‍ ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് 19 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. 12 എംഎല്‍എമാരാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. മനോഹര്‍ പരീക്കറുടെ മരണത്തെ തുടര്‍ന്നാണ് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുഖ്യമന്ത്രിക്കൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ബിജെപിക്ക് 12ഉം കോണ്‍ഗ്രസിന് 14ഉം എംഎല്‍എ മാരാണ് ഉള്ളത്. മൂന്ന് സ്വതന്ത്ര എംഎല്‍എമാരാണ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്. 40 അംഗ നിയമസഭയില്‍ 4 സീറ്റ് ഒഴിവ് വന്നതിനാല്‍ നിലവില്‍ സഭയില്‍ 36 അംഗങ്ങളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: