ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്കി മുന്‍ കോണ്‍ഗ്രസ് മന്ത്രി ഡി. കെ. അരുണ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു അരുണയുടെ പാര്‍ട്ടി അംഗത്വം കൈപ്പറ്റിയത്.
മൂന്നുതവണ ഗാഡ്വാള് എംഎല്‍എയായിരുന്ന അരുണ കോണ്‍ഗ്രസ് നേതാവ് വൈ.എസ്. രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന സമയത്ത് മന്ത്രിയായി ഇരുന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ വിജയിച്ച് തെലങ്കാനയില്‍ വീണ്ടും കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ല. ജനങ്ങളുടെ ആഗ്രഹം സഫലീകരിക്കാനാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് അരുണ പറഞ്ഞു. നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരുമെന്നാംണ് പ്രതീക്ഷയെന്നും അരുണ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: