ചണ്ഡീഗഡ്: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പഞ്ചാബ് സ്വദേശികളായ അഞ്ച് സൈനികരുടെ കുടുംബങ്ങള്‍ക്ക് ഐപിഎല്‍ ടീമായ കിങ്സ് ഇലവന് പഞ്ചാബ് അഞ്ചു ലക്ഷം രൂപ വീതം നല്കി. ജെയ്മല്‍ സിങ്, സുഖ്ജിന്ദര്‍ സിങ്, മനീന്ദര്‍ സിങ്, കുല്‍വീന്ദര്‍ സിങ്, തിലക് രാജ് എന്നീ സൈനികരുടെ കുടുംബാംഗങ്ങള്‍ക്കാണ് അധികൃതര്‍ ചെക്ക് കൈമാറിയത്. ടീം ക്യാപ്റ്റന്‍ രവിചന്ദ്ര അശ്വിനും ചടങ്ങില്‍ പങ്കെടുത്തു.
ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര് വീരചരമം അടഞ്ഞതിനെ തുടര്‍ന്ന് ഐപിഎല്ലിന്റെ 12ാം പതിപ്പിന്റെ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ബിസിസിഐ ഒഴിവാക്കിയിരുന്നു. ഈ വകയില്‍ ലഭിച്ച 20 കോടി രൂപ ആര്‍മി വെല്‍ഫെയര്‍ ഫണ്ടിലേക്ക് നല്‍കാനാണ് ബിസിസിഐയുടെ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: