കാടാച്ചിറയില്‍ ബിജെപി ഓഫീസിന് നേരെ സിപിഎം ബോംബേറ്

Wednesday 20 March 2019 2:47 pm IST

 

മമ്പറം: ബിജെപി ഓഫിസിന് നേരെ സിപിഎം ബോംബേറ്. കാടാച്ചിറയിലെ ബിജെപി ഓഫീസായ ശിവജി മന്ദിരത്തിന് നേരെയാണ് ബോംബെറ് നടത്തിയത്. ഇന്നലെ പുലര്‍ച്ചെ 12.15നാണ് ഓഫീസിന് നേരെ ബേംബെറ് നടന്നത്. ബൈക്കില്‍ കണ്ണൂര്‍ ഭാഗത്ത് നിന്ന് വന്ന സിപിഎം അക്രമിസംഘം ബോംബെറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. പ്രദേശത്ത് സ്ഥിരമായി സംഘര്‍ഷം സൃഷ്ടിക്കുന്ന സിപിഎം ക്രിമനല്‍ സംഘത്തില്‍പ്പെട്ടവരാണ് പ്രതികളെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. എടക്കാട് പോലീസ് സംഭവസ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകനായ കാടാച്ചിറ കോട്ടൂര്‍ തൈപറമ്പില്‍ വിപിന്റെ വീട്ടിന് നേരെയും ഇതേ സംഘം കഴിഞ്ഞ ദിവസം ബോംബെറിഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ വ്യാപക സംഘര്‍ഷത്തിന് സിപിഎം കോപ്പു കൂട്ടുകയാണെന്ന് ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി.ഹരീഷ് ബാബു ആരോപിച്ചു.

 ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ജനങ്ങളെ ഭയപ്പെടുത്താനാണ് സിപിഎം ബോബ് രാഷ്ട്രീയം പയറ്റുന്നത്. കഴിഞ്ഞ ദിവസം കാടാച്ചിറയില്‍ നടന്ന ബോംബാക്രമണം ഇതാണ് സൂചിപ്പിക്കുന്നത്. യാതൊരു പ്രകോപനങ്ങളുമില്ലാതെയാണ് കാടാച്ചിറ കോട്ടൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വിപിന്റെ വീട്ടിന് നേരെ ബേംബാക്രമണം നടത്തിയത്. വീട്ട് മുറ്റത്തെ തെങ്ങില്‍ത്തട്ടി ബോംബ് പൊട്ടിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. കാടാച്ചിറയിലെ ബിജെപി ഓഫീസിന് നേരെ നടന്ന ബോംബാക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതികളുടെ ചിത്രം തെളിഞ്ഞിട്ടും എടക്കാട് പോലീസ് നിസ്സംഗത പാലിക്കുകയാണ്. തുടര്‍ച്ചയായി ബോംബാക്രമണങ്ങള്‍ നടന്നിട്ടും പ്രതികളെ അറസ്റ്റു ചെയ്യാതെ സംരംക്ഷിക്കുന്ന നയമാണ് പോലീസ് സ്വീകരിക്കുന്നതെന്നും ഹരീഷ് ബാബു ആരോപിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.