തിരുവനന്തപുരം: തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ ‘വൈഐ ആം എ ഹിന്ദു’ എന്ന പുസ്തകം തെരഞ്ഞടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായി ലഭിച്ച പരാതി പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ നടപടി കൈക്കെള്ളുമെന്നും ടിക്കാറാം മീണ അറിയിച്ചു.
ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാലും നടപടിയെടുക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു. ദൈവത്തിന്റേയും ജാതിയുടേയും പേരില്‍ വോട്ട് നേടാന്‍ ശ്രമിക്കുന്നത് മാതൃകാ പെരുമാറ്റ ചട്ട വിരുദ്ധമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്ളക്സ് നിരോധിച്ച് കൊണ്ടുള്ള കോടതി വിധി ലംഘിക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: