ഇരിട്ടിയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍

Wednesday 20 March 2019 2:51 pm IST

 

ഇരിട്ടി: ഇരിട്ടിയില്‍ വ്യാപകമായി മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചനിലയില്‍. ധീര രക്തസാക്ഷി സി.പി.ജലീലിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക, രക്തദാഹികളായ തണ്ടര്‍ബോള്‍ട്ട് ഭീകരസേനയെ പിരിച്ചുവിടുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അടങ്ങിയ  പോസ്റ്ററില്‍ ജലീലിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരിട്ടി പുതിയസ്റ്റാന്റ്, മേലേസ്റ്റാന്റ്, പഴയസ്റ്റാന്റ് എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ പേരില്‍ പതിച്ച പോസ്റ്ററില്‍ ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്ററുകള്‍ പോലീസെത്തി നീക്കം ചെയ്തു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.