ബെംഗളൂരു : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ സുമലതയുടേയും നിഖില്‍ ഗൗഡയുടേയും സിനിമകള്‍ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചു. മാണ്ഡ്യ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളാണ് ഇരുവരും. ഈ മാണ്ഡലത്തിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ ദൂരദര്‍ശനില്‍ ഇരുവരുടേയും സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് റിട്ടേണിങ് ഓഫീസര്‍ എന്‍. മഞ്ജുശ്രീ അറിയിച്ചു.
അതേസമയം സ്വകാര്യ ടിവി ചാനലുകളിലും തിയേറ്ററുകളിലും ഇരുവരുടേയും സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വില്ലക്കില്ല.
ഏപ്രില്‍ 18നാണ് മാണ്ഡ്യയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സുമലത മത്സരിക്കുന്നത്. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യ സ്ഥാനാര്‍ത്ഥിയായാണ് നിഖില്‍ ഗൗഡ മാണ്ഡ്യയില്‍ മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: