ന്യൂദല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്‍ഡിഎ കേരളഘടകം സീറ്റ് വിഭജനത്തില്‍ തീരുമാനമായി. കേരളത്തില്‍ 14 മണ്ഡലങ്ങളില്‍ ബിജെപി മത്സരിക്കും. അഞ്ചിടത്ത് ബിഡിജെഎസും, ഒരിടത്ത് കേരള കോണ്‍ഗ്രസും (പിസി തോമസ്) മത്സരിക്കും.
പാര്‍ട്ടി ദേശീയ സെക്രട്ടറി മുരളി മാധവ റാവുവാണ് പ്രഖ്യാപനം നടത്തിയത്. വയനാട്, ആലത്തൂര്‍, ഇടുക്കി, തൃശൂര്‍, മാവേലിക്കര എന്നിവിടങ്ങിളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്.
കോട്ടയത്ത് കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗവും സ്ഥാനാര്‍ത്ഥിയാകും. ബിഡിജെഎസ്സുമായുള്ള സഖ്യം എന്‍ഡിഎയ്ക്ക് ഗുണം ചെയ്യുമെന്നും മുരളീധര റാവു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: