ചെന്നൈ: നടന് കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതിമയ്യം മത്സരിക്കുന്ന 21 ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികള പ്രഖ്യാപിച്ചു. ആദ്യഘട്ട പാര്‍ട്ടി പട്ടികയില്‍ ഒരു വനിത മാത്രമാണ് ഇടം നേടിയിട്ടുള്ളത്. സെന്‍ട്രല്‍ ചെന്നൈ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന കമീല നാസര്‍ ആണ് പട്ടികയിലെ ഏക വനിതാ സ്ഥാനാര്‍ത്ഥി.
മുന്‍ഡിഐജി, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
അതേസമയം രാമനാഥപുരം മണ്ഡലത്തില്‍ കമല്ഹാസന് മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ആദ്യ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ അതു സംഭവിക്കൂ എന്നും കമല്‍ അറിയിച്ചു.
രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് 24ന് പ്രഖ്യാപിക്കും. അഭ്യൂഹങ്ങള്‍ക്കെല്ലാം അതോടെ അവസാനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: