തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
സൂര്യാഘാതം ഒഴിവാക്കുവാനായി ജനങ്ങള്‍ പതിനൊന്നു മണി മുതല്‍ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതില്‍ നിന്ന് ഒഴിവാകണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കയ്യില്‍ കരുതുക, രോഗങ്ങള്‍ ഉള്ളവര്‍ 11 മുതല്‍ 3 വരെ സൂര്യപ്രകാശം എല്‍ക്കുന്നതില്‍ നിന്ന് ഒഴിവാകുക, അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കണമെന്നും അധിക്യതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: