വാഷിങ്ങ്ടണ്‍: കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച വലിയ പരിവര്‍ത്തനമാണ് ഉണ്ടാക്കിയതെന്ന് അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി ഹര്‍ഷ വര്ദ്ധന് ഷ്രിംഗ്ള.
അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യഅഞ്ചു ലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയായി മാറും. ഫിക്കിയും ജോര്‍ജ് വാഷിങ്ങ്ടണ്‍ സര്‍വകലാശാലയിലെ സാമ്പത്തിക നയ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചു വര്‍ഷം മുന്‍പ് നാണയപ്പെരുപ്പം( വിലക്കയറ്റം) പത്തു ശതമാനമായിരുന്നത് 4.6 ശതമാനമായി കുറഞ്ഞു. സാമ്പത്തിക കമ്മി ആറിന് നിന്ന് മൂന്നു ശതമാനമായി, ലോകത്തെ പതിനൊന്നാമത്തെ സാമ്പത്തിക ശക്തിയില്‍ നിന്ന് ആറാമത്തെ ശക്തിയായി മാറി, ഷ്രിംഗ്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: