റോഷന്‍ ആന്‍ഡ്രൂസിന് മുന്‍കൂര്‍ ജാമ്യം

Wednesday 20 March 2019 7:23 pm IST

കൊച്ചി: ചലച്ചിത്ര നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയെ വീടുകയറി ആക്രമിച്ച കേസിലെ പ്രതി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനും സുഹൃത്ത് പള്ളുരുത്തി സ്വദേശി നവാസിനും ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മാര്‍ച്ച് 28 വരെയാണ് ജാമ്യം. 

ഇക്കാലയളവില്‍ ഇവരെ അറസ്റ്റ് ചെയ്താല്‍ 30,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യത്തില്‍ വിടണമെന്ന് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു. ആല്‍വിന്‍ ആന്റണി നല്‍കിയ പരാതിയില്‍ എറണാകുളം സൗത്ത് പോലീസ് റോഷന്‍ ആന്‍ഡ്രൂസിനും നവാസിനുമെതിരെ കേസെടുത്തിരുന്നു. 

അടുത്ത ദിവസം ഒരു ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ഇതിനിടെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും റോഷന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.