ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഏറ്റെടുക്കുന്നതായും മത്സര രംഗത്തുണ്ടാവില്ലെന്നും മായാവതി മാധ്യമങ്ങളെ അറിയിച്ചു.
അംബേദ്ക്കര്‍ നഗറിലോ നാഗിനയിലോ മായാവതി മത്സരിക്കുമെന്ന് നേരത്തെ ബിഎസ്പി നേതൃത്വം സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍, വിജയം ഉറപ്പില്ലാത്ത സാഹചര്യത്തില്‍ മത്സര രംഗത്തുനിന്ന് മാറി നില്‍ക്കുന്നതാണ് നല്ലതെന്നാണ് മായാവതിയോട് അടുത്ത വൃത്തങ്ങള്‍ നല്കിയ ഉപദേശം.
ബിഎസ്പി-എസ്പി സഖ്യം സംസ്ഥാനത്തെ എണ്‍പത് ലോക്സഭാ മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. മായാവതിയും അഖിലേഷ് യാദവും മത്സര രംഗത്തു നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും ഇരുവരും പ്രചാരണ രംഗത്ത് ഒരുമിച്ചുള്ള റാലികള്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: