ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യം തകര്‍ന്നു. ഒറ്റയ്ക്ക് മത്സരിക്കേണ്ടി വരുന്നു. തീര്‍ത്തും ഒറ്റപ്പെട്ട ഈ അവസ്ഥയെക്കുറിച്ച് ബംഗാളില്‍ നിന്നുള്ള സിപിഎം പോളിറ്റ്ബ്യൂറോ അംഗം ഹനാന് മുള്ള പ്രതികരിക്കുന്നു
? പാര്‍ട്ടിയുടെ നിലനില്പു പോലും ചോദ്യം ചെയ്യപ്പെടുകയാണല്ലോ
‘ഞങ്ങള്‍ നേരിടുന്ന ഏറ്റവും കടുപ്പമേറിയ തെരഞ്ഞെടുപ്പുകളില്‍ ഒന്നായിരിക്കും ഇത്. സംസ്ഥാന രാഷ്ട്രീയത്തില്‍ പാര്‍ട്ടിക്ക് ഈ അവസ്ഥ വരുമെന്ന് ഞങ്ങള്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല.
? തൃണമൂലിന് ബദലായി ബിജെപി കയറിവരുന്നുണ്ടല്ലോ
തൃണമൂലിന് ബദലാകാന്‍ ബിജെപിക്കല്ല, ഇടതു മുന്നണിക്കേ കഴിയൂയെന്ന് ജനങ്ങള്‍ ഒരിക്കല്‍ തിരിച്ചറിയും. അതോടെ വരും ദിവസങ്ങളില്‍ ഈ അവസ്ഥ മാറുമെന്നാണ് പ്രതീക്ഷ.
? തെരഞ്ഞെടുപ്പ് എങ്ങനെയായിരിക്കും
ഞങ്ങളുടെ രാഷ്ട്രീയ നിലനില്പ് തെളിയിക്കാനും ബിജെപിക്കെതിരെ പിടിച്ചു നില്ക്കാനുമുള്ള ഒരു യുദ്ധമാണിത്. ഇടതിനെ ബംഗാളില്‍ നിന്ന് തുടച്ചു നീക്കാനാവില്ല. അതേ സമയം പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിങ്ങളുടെ ശബ്ദം കേള്‍ക്കണമെങ്കില്‍ നിങ്ങള്‍ തെരഞ്ഞെടുപ്പിലും പ്രാധാന്യമുള്ളവരാകണം.
? ഈ അവസ്ഥയില്‍ എത്താന്‍ കാരണം കണ്ടെത്താന്‍ കഴിയുമോ?
മൂന്നു പതിറ്റാണ്ടിലേറെ അധികാരത്തിലിരുന്നതിനാല്‍ സംഘടന അഴുകിയിരുന്നു. ഒരിക്കല്‍ പുറത്താകുകയും പിന്നീട് അധികാരത്തില്‍ എത്തുകയും ചെയ്തിരുന്നുവെങ്കില്‍ സ്ഥിതി കറുച്ചുകൂടി മെച്ചമായിരുന്നേനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: