ചങ്ങനാശേരി: സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള ജസ്റ്റിസ് എം.ആര്. ഹരിഹരന് നായര്‍ കമ്മീഷനിലെ മെമ്പര്‍ സെക്രട്ടറിയുടെ നിയമനത്തിനെതിരെ വിമര്‍ശനവുമായി എന്‍എസ്എസ്. നിയമിക്കപ്പെട്ട അംഗം പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ആളാണെന്ന ആക്ഷേപം കേള്‍ക്കുന്നുണ്ട്.
അത് ശരിയാണെങ്കില്‍, മുന്നാക്ക വിഭാഗങ്ങള്‍ക്കായി രൂപീകരിച്ച ഈ കമ്മീഷനില്‍ അദ്ദേഹം മെമ്പര്‍ സെക്രട്ടറിയായിരിക്കുന്നത് തികച്ചും അനുചിതമെന്ന് പറയേണ്ടിവരുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. വളരെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനം വഹിക്കുന്ന അംഗമായതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടിവരുന്നത്.
അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിന്റെ നിജസ്ഥിതി മനസിലാക്കി, ഉചിതമായ തീരുമാനം എത്രയും വേഗം കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: