ന്യൂദല്‍ഹി: ഐപിഎല്ലില്‍ ഏറ്റവും മികച്ച ബൗളിങ്ങ് നിര തങ്ങളുടെതാണെന്ന്് ദല്‍ഹി ക്യാപിറ്റല്‍സ് താരം ഇഷാന്ത് ശര്‍മ. വിദേശ പേസ് ബൗളിങ്ങ് താരങ്ങളായ ട്രന്റ് ബൗള്‍ട്ടും കഗീസോ റബാഡയും ടീമിന് കരുത്തേകും. മികച്ച സ്പിന്നര്‍മാരും ഓള്‍റൗണ്ടര്‍മാരും ഇത്തവണ ടീമിനൊപ്പം ടീമിനൊപ്പമുണ്ട്്.
നന്നായി പന്തെറിയുന്നതിനൊപ്പം കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ നാല് സീസണുകളില്‍ 0,3,1,3 വിക്കറ്റുകളാണ് ഇഷാന്ത് നേടിയത്. ഇത്തവണത്തെ ലേലത്തില്‍ 1.1 കോടിരൂപക്കാണ് ദല്‍ഹി ക്യാപിറ്റല്‍സ് ഇഷാന്തിനെ കൂടാരത്തിലെത്തിച്ചത്. തന്നെ ടീമിലെത്തിച്ച മാനേജ്മെന്റിന് നന്ദി പറഞ്ഞ ഇഷാന്ത് ലീഗില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തി ടീമിനെ മുന്നോട്ടുനയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും പറഞ്ഞു.
ഐപിഎല്ലില്‍ പല ടീമുകള്‍ക്കായി കളിച്ചിട്ടുണ്ടെങ്കിലും സ്വന്തം നാട്ടില്‍ ദല്‍ഹിക്കായി കളിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. ശ്രേയസ് മികച്ച നായകനാണ്. അദ്ദേഹത്തിന്റെ കീഴില്‍ കിരീടം നേടാനാവുമെന്നാണ് പ്രതീക്ഷയെന്നും ഇഷാന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: