തിരുവനന്തപുരം: നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരേണ്ടത് ബിജെപിയുടെ മാത്രം ആവശ്യമല്ല, രാജ്യത്തിന്റെ ആവശ്യമാണെന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി. ബാബുപോള്‍. ബിജെപി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ അഖണ്ഡത, ഐശ്വര്യം ഉറപ്പാക്കുന്ന പാര്‍ട്ടിയായിരിക്കണം രാജ്യം ഭരിക്കേണ്ടത്. എല്ലാ യുദ്ധത്തിനും ഒരു നായകനുണ്ട്. എന്നാല്‍ 16 പാര്‍ട്ടികള്‍ അണിനിരന്ന എതിര്‍ചേരിക്ക് ഉയര്‍ത്തി കാണിക്കാന്‍ ഒരു നായകനില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ശിഥിലമാക്കുന്ന പ്രവണത തടയാന്‍ പ്രധാനമന്ത്രി പദത്തിലേയ്ക്ക് നരേന്ദ്രമോദി തിരിച്ചുവരണം, ബാബുപോള്‍ പറഞ്ഞു
കമ്മ്യൂണിസ്റ്റുകള്‍ ഇന്ത്യയില്‍ ഇപ്പോഴും പേയിങ് ഗസ്റ്റാണെന്നും അവര്‍ക്ക് ചൈനയാണ് മാതൃരാജ്യമെന്നും അദ്ധ്യക്ഷത വഹിച്ച മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ പറഞ്ഞു. സംശുദ്ധരാഷ്ട്രീയവും കളങ്കിത രാഷ്ട്രീയവും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. തിരുവനന്തപുരത്തിന്റെ പൈതൃക സംസ്കാരം നിലനിര്‍ത്താന്‍ ഇവിടത്തെ മുന്‍ എംപി എന്തു ചെയ്തെന്നും അദ്ദേഹം ചോദിച്ചു.
ഒ. രാജഗോപാല്‍ എംഎല്‍എ, സംവിധായകന് വിജി തമ്പി, ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍, അഡ്വ. രമേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: