പാലക്കാട്: സിപിഎം ഓഫീസില്‍ വച്ച് കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. പാലക്കാട് ചെര്‍പ്പളശേരിയിലെ സിപിഎം ഓഫീസില്‍ വച്ചാണ് സംഭവം. മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയായ യുവതി പീഡനം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.
ചെര്‍പ്പുളശ്ശേരിയിലെ പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവജനസംഘടനാ പ്രവര്ത്തകന് പീഡിപ്പിച്ചുവെന്നാണ് പരാതി. ഇരുവരും സ്വകാര്യ കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് മാഗസിന് തയ്യാറാക്കാന്‍ പാര്‍ട്ടി ഓഫീസിലെ മുറിയിലെത്തിയെന്നും ഈ സമയത്താണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു.
യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് സംഭവം ഒതുക്കി തീര്‍ക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ആരോപണം.പരാതിയുടെ അടിസ്ഥാനത്തില്‍ മങ്കര പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനായി ചെര്‍പ്പുളശേരി പോലീസിന് കൈമാറിയെന്നു പാലക്കാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: