ലണ്ടന്‍: ബ്രക്സിറ്റ് തീയതി നീട്ടാന്‍ യൂറോപ്യന്‍ യൂണിയന് അനുമതി നല്കി. മുന്‍ നിശ്ചയിച്ച പ്രകാരം മാര്‍ച്ച് 29ന് ബ്രക്സിറ്റ് നടക്കില്ലെന്ന് വ്യക്തമായതോടെയാണ് പുതിയ തിയതി അനുവദിക്കാന്‍ യൂറോപ്യന്‍ യൂണിയന് തയ്യാറായത്. വ്യവസ്ഥകള്‍ക്ക് വിധേയമായാണ് തിയതി നീട്ടല്‍.
ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ബ്രിട്ടിഷ് പാര്‍ലമെന്റ് അടിയന്തരയോഗം ഇന്നും തുടരും. ബ്രക്സിറ്റ് തീയതി നീട്ടണമെന്ന പ്രധാനമന്ത്രി തെരേസ മെയുടെ കത്ത് പരിഗണിച്ചാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. ഇപ്പോഴത്തെ ധാരണയെ എംപിമാര്‍ പിന്തുണയ്ക്കണം എന്നാണ് വ്യവസ്ഥ. എത്രവരെ നീട്ടണമെന്ന കാര്യത്തില്‍ ചര്‍ച്ചയാവാമെന്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്ക് അറിയിച്ചു.
എന്നാല്‍ യൂറോപ്യന്‍ യൂണിയന് തെരഞ്ഞെടുപ്പ് നടക്കുന്ന മേയ് 23 നപ്പുറം തീയതി നീട്ടുന്നതിനോട് യൂറോപ്യന്‍ യൂണിയന് ചില വിയോജിപ്പുകളുണ്ട്. യൂറോപ്യന്‍ യൂണിയന് വിടാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന ബ്രിട്ടനും വോട്ടവകാശം ഉണ്ടാകുമെന്നതിലാണ് വിയോജിപ്പ്.
പ്രധാനമന്ത്രിയുടെ കത്ത് ചര്‍ച്ചചെയ്യാനായി ചേര്‍ന്ന ബ്രിട്ടിഷ്പാര്ലമെന്റിന്റെ അടിയന്തരയോഗത്തില്‍ ബ്രക്സിറ്റ് തീയതി ജൂണ്‍ 30 നപ്പുറം നീട്ടുന്നതിനോട് യോജിപ്പില്ലെന്ന് പ്രധാനമന്ത്രി തെരേസ മേ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: