തരംഗമായി പി.എം.നരേന്ദ്രമോദി ചിത്രത്തിന്റെ ട്രെയിലര്‍

Thursday 21 March 2019 10:38 am IST

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്രം ആസ്പദമാക്കിയിറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്നലെ പുറത്തിറക്കിയ ട്രെയിലറിന് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. പന്ത്രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ ട്രെയിലര്‍ കണ്ടത്.

2.35 മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയിലറാണിത്. വിവേക് ഒബ്റോയിയാണ് നരേന്ദ്രമോദിയുടെ വേഷത്തില്‍ എത്തുന്നത്. ഏപ്രില്‍ അഞ്ചിനാണ് ചിത്രം പുറത്തിറങ്ങുന്നത്. ചായ വില്‍പ്പനക്കാരനില്‍ നിന്നും ഇന്ത്യന്‍ പ്രധാനമന്ത്രി പദം വരെ എത്തിയ നരേന്ദ്രമോദിയുടെ ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്.

ലെജന്റ് ഗ്ലോബല്‍ സ്റ്റുഡിയോയുടെ ബാനറില്‍ സുരേഷ് ഒബ്റോയി, സന്ദീപ് സിംഗ്, ആനന്ദ് പണ്ഡിറ്റ്, ആചാര്യ മനീഷ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഭൂമി, സരബ്ജിത്ത്, മേരികോം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ഒമങ് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍.

ചിത്രത്തിന്റേതായി ആദ്യം പുറത്തിറങ്ങിയ പോസ്റ്ററിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അതേസമയം വിവേക് ഒബ്റോയിയുടെ പിതാവ് സുരേഷ് ഒബ്റോയിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരു സന്യാസിയുടെ വേഷമാണ് സുരേഷ് ഒബ്റോയിക്ക് ചിത്രത്തില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.