കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടം; മരണ സംഖ്യ ഏഴായി

Thursday 21 March 2019 12:33 pm IST

ബെംഗളൂരു: വടക്കന്‍ കര്‍ണാടകത്തിലെ ധാര്‍വാഡില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്. അവശിഷ്ടങ്ങളില്‍ നിന്ന് അറുപതോളം പേരെ രക്ഷിച്ചിട്ടുണ്ട്.

ബുധനാഴ്ചയാണ് ബംഗളൂരുവില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള കുമാരേശ്വറില്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടമുണ്ടായത്. രണ്ട് വര്‍ഷത്തോളമായി നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. അപകട സമയത്ത് കെട്ടിടത്തിന് സമീപം 100 ലധികം പേരുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അപകടവിവരം ഞെട്ടലുണ്ടാക്കിയെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടിറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.