ഇടുക്കി: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. 22 വരെ 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.
പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് രണ്ട് പേര് സൂര്യാതപം ഏറ്റ് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അറുപതിലധികം ആളുകള്‍ക്ക് പൊള്ളലേറ്റു. അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി ഉയര്‍ന്നുനിന്ന താപനില അല്പം കുറഞ്ഞിട്ടുണ്ട്.
ഇന്നലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് പാലക്കാട് ആണ,് 37.8 ഡിഗ്രി. തിങ്കളാഴ്ച 39.2 ഉം ചൊവ്വാഴ്ച 38.8 ഡിഗ്രിയുമായിരുന്നു. പുനലൂര്‍ ആണ് തൊട്ടുപിന്നില്‍- 37.0, വെള്ളാനിക്കര- 35.1 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. കോന്നി, പൊന്നാനി ഉള്‍പ്പെടെയുള്ള ചിലയിടങ്ങളില്‍ വേനല്‍ മഴയും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: