മാവേലിക്കര: സാമ്പത്തിക തട്ടിപ്പ് കേസില്‍ മാവേലിക്കര ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി സെല്ലിനുള്ളില്‍ മരിച്ച നിലയില്‍. കോട്ടയം കുമരകം സ്വദേശി എം.ജെ.ജേക്കബിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രിയിലാണ് ഇയാളെ റിമാന്‍ഡ് ചെയ്ത് ജയിലില്‍ എത്തിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ അഞ്ചരയോടെ ജേക്കബിനെ ജയിലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ നടന്നു വരികയാണ്.
തിരുവല്ലയ്ക്ക് സമീപം ഇരവിപേരൂരില്‍ ജേക്കബ് സ്വകാര്യ പ്രമേഹരോഗ ചികിത്സാ സ്ഥാപനം നടത്തിയിരുന്നു. ചികിത്സയ്ക്കായി ധനസഹായം നല്കുന്ന ബാങ്കില്‍ നിന്നും നാല്പതോളം പേരുടെ രേഖകള്‍ നല്കി വായ്പയ്ക്ക് അപേക്ഷിക്കുകയും, തുക രോഗികള്‍ക്ക് നല്‍കാതെ വെട്ടിച്ചെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: