ബോബ് സ്ഫോടനം: അഫ്ഗാനിസ്ഥാനില്‍ 30 പേര്‍ കൊല്ലപ്പെട്ടു

Thursday 21 March 2019 2:44 pm IST

കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ബോബ് സ്ഫോടനത്തില്‍ അഫ്ഗാനിസ്ഥാനില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് പരിക്ക്. പടിഞ്ഞാറന്‍ കാബൂളിലാണ് സ്ഫോടനമുണ്ടായത്. പേര്‍ഷ്യന്‍ പുതുവത്സര ആഘോഷങ്ങള്‍ക്കിടെയാണ് ആക്രമണമുണ്ടായത്.

സ്ഫോടന പരമ്പരയില്‍ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ആറ് പേരുടെ മരണം അഫ്ഗാന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.