രാജേന്ദ്രന്‍ കെഎച്ച്എന്‍എ കാനഡ റീജിയന്‍ വൈസ് പ്രസിഡന്റ്

Thursday 21 March 2019 3:18 pm IST

ടൊറന്റോ:  കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ  കാനഡ റീജിയന്‍ റീജണല്‍ വൈസ് പ്രസിഡന്റായി  രാജേന്ദ്രന്‍ തലപ്പത്തിനെ തെരഞ്ഞെടുത്തു. കാല്‍ നൂറ്റാണ്ടിലേറെയായി കാനഡയില്‍ താമസിക്കുന്ന രാജേന്ദ്രന്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. തലശ്ശേരി നെട്ടൂര്‍ ടെക്നിക്കല്‍ ട്രയിനിംഗ് ഫൗണ്ടഷന്‍  കോളേജില്‍ നിന്ന് ടൂള്‍ മേക്കര്‍ പഠനം പൂര്‍ത്തിയാക്കിയ രാജേന്ദ്രന്‍  ടൊറന്റോയിലെ പ്രമുഖ കമ്പനിയുടെ എജിഎം ആണ്. 

ബ്രാംപ്ടണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം, ഒന്റാറിയോ ഹിന്ദു മലയാളി, ടൊറന്റോ മലയാളി സംഘം എന്നിവയില്‍ സജീവമാണ്. പ്രവീണ ഭാര്യ. അജ്ഞന, സഞ്ജയ് മക്കള്‍. ഹിന്ദു ഹെറിറ്റേജ് സെന്ററില്‍ നടന്ന ശുഭാരംഭ ചടങ്ങില്‍  മുന്‍ റീജ്യണല്‍ വൈസ് പ്രസിഡന്റായിരുന്ന വിനോദ് വരപ്രവനാണ് രാജ് തലപ്പത്തിനെ സദസ്സിന് പരിചയപ്പെടുത്തിയത്. 

കെഎച്ച്എന്‍എ ദേശീയ അധ്യക്ഷ ഡോ. രേഖാ മേനോന്‍, ഉപാധ്യക്ഷന്‍ ജയചന്ദ്രന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ്, ട്രഷറര്‍ വിനോദ് കെആര്‍കെ, മുന്‍ ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടി. ഡയറക്ടര്‍ ബോര്‍ഡ് അംഗം സുദര്‍ശനകുറുപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു. കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍  ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യൂജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍പ്‌ളാസാ ഹോട്ടലിലാണ്  നടക്കുക.

കെഎച്ച്എന്‍എ കണ്‍വെന്‍ഷന് സ്വാമി ചിദാനന്ദപുരിയുടെ അനുഗ്രഹാശിസ്സുകള്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.