സര്‍വമേഖലയും ശക്തമാക്കിയാണ് ഇത്തവണ ഹൈദരാബാദിന്റെ വരവ്. താരലേലത്തില്‍ മാര്ട്ടിന് ഗുപ്ടില്‍, ജോണി ബേര്‍സ്റ്റോ, വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ, ഷഹ്ബാസ് നദീം എന്നിവരെ ടീമിലെത്തിച്ച് ബാറ്റിങ്ങിലും ബൗളിങ്ങിലും മൂര്‍ച്ച കൂട്ടി. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട് ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടശേഷം തിരിച്ചെത്തുന്ന ഡേവിഡ് വാര്‍ണര്‍ ടീമിന്റെ ശ്രദ്ധാകേന്ദ്രമാകും.
വില്യംസണ്, വാര്‍ണര്‍, ഗുപ്ടില്‍ ത്രയത്തിലാകും ഹൈദരാബാദിന്റെ ബാറ്റിങ്ങ് പ്രതീക്ഷ. ദീപക് ഹൂഡ, മനീഷ് പാണ്ഡെ, വൃദ്ധിമാന്‍ സാഹ എന്നിവര്‍ ബാറ്റിങ്ങില്‍ ഇന്ത്യന്‍ സാന്നിധ്യം. ഷക്കീബ് അല്ഹസന്, മുഹമ്മദ് നബി, വിജയ് ശങ്കര്‍, യൂസഫ് പത്താന് എന്നിവര്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കരുത്തരാണ്. ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ബൗളിങ്ങ് നിരയില്‍ മലയാളി താരം ബേസില്‍ തമ്പിയടക്കം വന്‍താരനിരയുണ്ട്. സ്പിന്നര്‍മാരായി റഷീദ് ഖാന്, ഷഹ്ബാസ് നദീമും ടീമിലുണ്ട്.
ഹൈദരാബാദ് ടീം:
കെയ്ന്‍ വില്യംസണ്, ബേസില്‍ തമ്പി, ഭുവനേശ്വര്‍ കുമാര്‍, ദീപക് ഹൂഡ, മനീഷ് പാണ്ഡെ, ടി. നടരാജന്, റിക്കി ഭുയി, സന്ദീപ് ശര്‍മ, സിദ്ധാര്‍ഥ് കൗള്‍, ശ്രീവാത്സ് ഗോസ്വാമി, ഖലീല്‍ അഹ്മദ്, യൂസഫ് പത്താന്, ബില്ലി സ്റ്റാന്ലെയ്ക്ക്, ഡേവിഡ് വാര്‍ണര്‍, റഷീദ് ഖാന്, മുഹമ്മദ് നബി, ഷക്കീബ് അല്‍ ഹസന്, അഭിഷേക് ശര്‍മ, വിജയ് ശങ്കര്‍, ഷഹ്ബാസ് നദീം, ജോണി ബേര്‍സ്റ്റോ, വൃദ്ധിമാന്‍ സാഹ, മാര്ട്ടിന് ഗുപ്ടില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: