പരിക്ക്: എന്‍ഗിടി പിന്മാറി

Friday 22 March 2019 1:31 am IST

ചെന്നൈ: നിലവിലെ ഐപിഎല്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന് തിരിച്ചടി. അവരുടെ പ്രമുഖ ബൗളറായ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിടിക്ക് പരിക്ക് മൂലം ഐപിഎല്ലില്‍ കളിക്കാനാകില്ല. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കിടയ്ക്കാണ് എന്‍ഗിടിക്ക് പരിക്കേറ്റത്.

എന്‍ഗിടിക്ക് നാലാഴ്ച വിശ്രമം വേണ്ടിവരുമെന്ന് ദക്ഷിണാഫ്രിക്കന്‍ ടീം മാനേജ്‌മെന്റ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനായി കളിച്ച താരമാണ്. നാളെ ബംഗളൂരുവില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടുന്നതോടെ ഐപിഎല്‍ പന്ത്രണ്ടാം സീസണ് തുടക്കമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.