കാനനവാസന് ആറാട്ട്

Friday 22 March 2019 3:34 am IST

ശബരിമല: പത്തു ദിവസത്തെ ശബരിമല ഉത്സവത്തിന് സമാപനം കുറിച്ച് പമ്പയില്‍ കാനനവാസന്‍ ആറാടി. രാവിലെ 8.15 ഓടെ ശബരീശന്‍ ആറാട്ടിനായി പുറപ്പെട്ടു. പമ്പ ഗണപതികോവിലില്‍ പൂജയ്ക്ക് ശേഷമാണ് ആറാടിയത്. ആറാട്ടിനു ശേഷം ആറാട്ട്‌സദ്യയുമുണ്ടായി. പമ്പ ഗണപതികോവിലില്‍ വിശ്രമിച്ച് വൈകിട്ട് നാല് മണിയോടെ തിരികെ സന്നിധാനത്തേക്ക് എഴുന്നള്ളി. പരമ്പരാഗത പാത വഴിയെത്തിയ ആറാട്ട് എഴുന്നള്ളത്തിന് ഭക്തര്‍ നിറപറ വച്ച് സ്വീകരിച്ചു. രാത്രി 10 മണിയോടെ കൊടിയിറക്കി. തുടര്‍ന്ന് ഹരിവരാസനം പാടി നടയടച്ചതോടെ പത്ത് ദിവസത്തെ ഉത്സവത്തിന് സമാപനമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.