ആലപ്പുഴ: തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു.
ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് കുമ്മനം വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയത്. ഇരുവരും അരമണിക്കൂറിലേറെ ചര്‍ച്ച നടത്തി.
കുമ്മനം ശക്തനായ സ്ഥാനാര്‍ഥിയാണെന്നും, ശബരിമല വിഷയം എന്‍ഡിഎയ്ക്ക് നേട്ടമാകുമെന്നും നേരത്തെ വെള്ളാപ്പള്ളി നടേശന് പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: