സംവിധായകന്‍ രാജശേഖരന്‍ അന്തരിച്ചു

Friday 22 March 2019 11:06 am IST

ചെന്നൈ : പഴയകാല സംവിധായകനും പിന്നണിഗായിക അബിളിയുടെ ഭര്‍ത്താവുമായ കെ.ജി. രാജശേഖരന്‍ (72) അന്തരിച്ചു. ഇരുപതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള രാജശേഖരന്‍ 1968ല്‍ മിടുമിടുക്കി എന്ന ചിത്രത്തിന്റെ സഹസംവിധായകനായിട്ടാണ് ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിക്കുന്നത്.

പത്മതീര്‍ത്ഥം, പാഞ്ചജന്യം, തിരയും തീരവും മൈനാകം, തൊഴില്‍ അല്ലെങ്കില്‍ ജയില്‍ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.  എഎം. കൃഷ്ണന്‍ നായര്‍, തിക്കുറിശ്ശി എന്നിവരുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനുശേഷമാണ് സ്വന്തമായി സംവിധാനം ചെയ്യുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.