തിരുവനന്തപുരത്ത് 13 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

Friday 22 March 2019 12:19 pm IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മരുന്നുമായി അഞ്ച് പേര്‍ പിടിയില്‍. പതിമൂന്ന് കോടി വിലവരുന്ന ഹാഷിഷ് ഓയില്‍ ഇവരില്‍ നിന്നും എക്‌സൈസ് പിടികൂടി. തിരുവനന്തപുരം സ്വദേശി ഷെഫീക്ക്, ഷാജന്‍, ഇടുക്കി സ്വദേശികളായ അനില്‍ ,ബാബു, ആന്ധ്ര സ്വദേശി റാം ബാബു എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറും എക്‌സൈസ് പിടികൂടി. 

ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന ഹാഷിഷാണ് കായല്‍ ടിണ്ടിഗലില്‍ വെച്ച്‌ പിടിയിലായവരുടെ ഇന്നോവയിലേക്ക് മാറ്റിയത്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.