ഗൗതം ഗംഭീര്‍ ബിജെപിയില്‍

Friday 22 March 2019 12:26 pm IST

ന്യൂദല്‍ഹി :  മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയില്‍ നിന്നാണ് ഗൗതം ഗംഭീര്‍ പാര്‍ട്ടി ടിക്കറ്റ് എടുത്തത്. 

പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദും സന്നിഹിതനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളോടുള്ള താത്പ്പര്യമാണ് തന്നെ ബിജെപിയിലേക്ക് അടുപ്പിച്ചത്. രാജ്യത്തെ് ക്രിക്കറ്റ് ടീമിനു വേണ്ടിയാണ് ഇത്രനാളും പ്രവര്‍ത്തിച്ചത്. ഇനി ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും ഗംഭീര്‍ അറിയിച്ചു.  

ഗംഭീറിന്റെ ബിജെപി പ്രവേശനം പാര്‍ട്ടിക്ക് മുതല്‍കൂട്ടാണ്. കഴിവുള്ള ക്രിക്കറ്റ് താരമായിരുന്നു അദ്ദേഹം. ഗംഭീറിന്റെ കഴിവ് പൊതുപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാമെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.  

കഴിഞ്ഞ ഡിസംബറില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഗംഭീര്‍ ഇപ്പോള്‍ കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ്. 37 കാരനായ ഗംഭീര്‍ 2016ല്‍ ഇംഗ്ലണ്ടിനെതിരെ കളിച്ചതാണ് അവസാന ഏകദിനം. 

2014ലെ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കുവേണ്ടി പഞ്ചാബിലെ അമൃത്സറില്‍ ഗൗതംഗംഭീര്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകളും ഏറ്റെടുക്കുന്നതായി ഗംഭീര്‍ അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: ബിജെപി