പുല്‍വാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ അറസ്റ്റില്‍

Friday 22 March 2019 12:37 pm IST

ന്യൂദല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരില്‍ ഒരാളായ ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരന്‍ ദല്‍ഹിയില്‍ അറസ്റ്റിലായി. സജ്ജദ് ഖാന്‍ എന്നയാളെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. . ഭീകരാക്രമണത്തിന് ഉപയോഗിച്ച് കാര്‍ ഇയാളുടേതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 

ചെങ്കോട്ടയ്ക്ക് സമീപത്തു നിന്നാണ് സജ്ജദ് ഖാനെ അന്വേഷണ സംഘം പിടിച്ചത്. എന്‍ഐഎ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ മുദ്ദസീര്‍ അഹമ്മദ് ഖാന്റെ അടുത്ത അനുയായിയാണ് ഇയാളെന്നാണ് സൂചന. 

പുല്‍വാമ ഭീകരാക്രമണത്തിനെ തുടര്‍ന്നാണ് സജ്ജദ് ഖാന്‍ ദല്‍ഹിയില്‍ എത്തിയത്. വസ്ത്ര വ്യാപാരിയായി ഇയാള്‍ ഒളിച്ചു കഴിയുകയായിരുന്നു. സജ്ജദ് ഖാനെ പിടികൂടാനായതോടെ പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍ഐഎ പ്രതീക്ഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.