പെരുങ്കോട്ടപ്പെരുമ കാക്കാന്‍

Saturday 23 March 2019 7:50 am IST
സബര്‍മതി, ഉത്തരഗാന്ധിനഗര്‍, കലോള്‍, സാനന്ദ്, ഘടിയോദിയ, വിജയ്പ്പൂര്‍, നാരാണ്‍പുര തുടങ്ങിയ ഏഴ് നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്നതാണ് ലോക്‌സഭാ മണ്ഡലം. അദ്വാനി വന്‍ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചിരുന്നത്. 91ല്‍ 1,25,679 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച അദ്വാനിക്ക് 98ല്‍ 2,76,701 വോട്ടിന്റെയും 99ല്‍ 1,89,014 വോട്ടിന്റെയും 2004-ല്‍ 2,17,138 വോട്ടിന്റെയും ഭൂരിപക്ഷം ലഭിച്ചു. 2009ല്‍ വോട്ടിങ് കുറഞ്ഞ സമയത്തും ലഭിച്ചു 1,21,747 വോട്ടിന്റെ ഭൂരിപക്ഷം. 2014ല്‍ ജയിച്ചത് റെക്കോഡ് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്, 4,83,121.

ഗാന്ധിനഗര്‍.. എന്നും ലാല്‍ കൃഷ്ണ അദ്വാനിയെന്ന എല്‍.കെ. അദ്വാനിയുടെ തട്ടകമായിരുന്നു. ഗുജറാത്തിന്റെ തലസ്ഥാനമായ മണ്ഡലം. ഇന്ത്യയിലെ എണ്ണം പറഞ്ഞ മികച്ച നഗരങ്ങളില്‍ ഒന്ന്. സബര്‍മതി നദിയുടെ തീരത്ത്, അക്ഷര്‍ധാം ക്ഷേത്രം കുടികൊള്ളുന്ന നഗരം. 

ഈ നഗരമുള്‍പ്പെടുന്ന വിശാലമായ ഗാന്ധിനഗര്‍ മണ്ഡലത്തിന്റെ പ്രതിനിധിയാണ് അദ്വാനി. കഴിഞ്ഞ 19 കൊല്ലമായി അദ്ദേഹം ഈ മണ്ഡലത്തെ പ്രതിനിധാനം ചെയ്യാന്‍ തുടങ്ങിയിട്ട്. 1989ല്‍ ശങ്കര്‍ സിങ് വഗേലയിലൂടെയാണ് മണ്ഡലം ബിജെപി കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തത്. 1991ലെ തെരഞ്ഞെടുപ്പില്‍ അദ്വാനി ജയിച്ചു കയറി. 1996ല്‍ അടല്‍ ബിഹാരി വാജ്‌പേയി ഇവിടെ നിന്ന് ജയിച്ചെങ്കിലും യുപിയിലെ ലഖ്‌നൗ നിലനിര്‍ത്താന്‍ അടല്‍ജി ഗാന്ധിനഗറില്‍ നിന്ന് രാജിവച്ചു. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയിലെ വിജയ് പട്ടേല്‍ കോണ്‍ഗ്രസിലെ രാജേഷ് ഖന്നയെ തറപറ്റിച്ചു. 98 മുതല്‍ പിന്നെ അദ്വാനി കാത്തു സൂക്ഷിക്കുന്ന പെരുങ്കോട്ട, തുടര്‍ച്ചയായ അഞ്ചു വിജയം. മണ്ഡലം രൂപീകൃതമായശേഷം മൊത്തം 14 തെരഞ്ഞെടുപ്പാണ് നടന്നത്. ഒന്‍പതിലും ജയിച്ചത് ബിജെപി.

സബര്‍മതി, ഉത്തരഗാന്ധിനഗര്‍, കലോള്‍, സാനന്ദ്, ഘടിയോദിയ, വിജയ്പ്പൂര്‍, നാരാണ്‍പുര തുടങ്ങിയ ഏഴ് നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്നതാണ്  ലോക്‌സഭാ മണ്ഡലം. അദ്വാനി വന്‍ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചിരുന്നത്. 91ല്‍ 1,25,679 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച അദ്വാനിക്ക് 98ല്‍ 2,76,701 വോട്ടിന്റെയും 99ല്‍ 1,89,014 വോട്ടിന്റെയും 2004-ല്‍ 2,17,138 വോട്ടിന്റെയും ഭൂരിപക്ഷം ലഭിച്ചു. 2009ല്‍ വോട്ടിങ് കുറഞ്ഞ സമയത്തും ലഭിച്ചു 1,21,747 വോട്ടിന്റെ ഭൂരിപക്ഷം. 2014ല്‍ ജയിച്ചത് റെക്കോഡ് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്, 4,83,121.

അദ്വാനിയുടെ പാരമ്പര്യം  കാക്കാന്‍ അമിത് ഷാ

കേവലം രണ്ടു സീറ്റില്‍ നിന്ന് ബിജെപിയെ ഭരണത്തിലെത്തിക്കാന്‍ ചുക്കാന്‍ പിടിച്ച അദ്വാനിയെന്ന കരുത്തന്‍ കാത്തുരക്ഷിച്ച മണ്ഡലത്തില്‍ ഇക്കുറി പുതിയ പോരാളിയാണ് എത്തുന്നത്. 

ബിജെപിയെ, നരേന്ദ്ര മോദിയെ വന്‍ഭൂരിപക്ഷത്തിന് അധികാരത്തില്‍ എത്തിച്ച നവയുഗ ചാണക്യന്‍ അമിത്ഷാ. 91 വയസിലെത്തിയ അദ്വാനി ആരോഗ്യപരമായ കാരണങ്ങളാല്‍ പിന്‍വാങ്ങുമ്പോള്‍ പകരമെത്തുന്നതും ഈ കോട്ട കാക്കാന്‍ തക്ക പോരാട്ട വീര്യമുള്ളയാളാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ കൂടിയായ അമിത്ഷാ. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ അന്‍പത്തഞ്ചുകാരന്‍ ലോക്‌സഭയിലേക്കുള്ള കന്നിയങ്കമാണ് കുറിക്കുന്നത്.

ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങി. 83ല്‍ എബിവിപിയില്‍ എത്തി. 86ല്‍ ബിജെപിയിലും. യുവമോര്‍ച്ചയില്‍ വിവിധ ചുമതലകള്‍ വഹിച്ചു. 91ല്‍ അദ്വാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല വഹിച്ചു. 

ഗുജറാത്തിന്റെ സ്വന്തം നേതാവ്

ഗുജറാത്തില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ തകര്‍ന്നു തരിപ്പണമായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിനെ വന്‍ ലാഭത്തിലെത്തിച്ചതോടെയാണ് അമിത് ഷാ ശ്രദ്ധേയനായത്. 99ല്‍ ഗുജറാത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കിന്റെ പ്രസിഡന്റായി. 36 കോടി നഷ്ടത്തിലായിരുന്ന ബാങ്കിനെ ഒരൊറ്റ വര്‍ഷം കൊണ്ട് കരകയറ്റി 27 കോടി ലാഭത്തിലാക്കി. ഇന്ന് ബാങ്കിന്റെ പ്രതിവര്‍ഷ ലാഭം 250 കോടിക്കു മേലെയാണ്.  

ഷായുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണസമിതിയാണ് ബാങ്കില്‍. സഹകരണ മേഖലയില്‍ കോണ്‍ഗ്രസിനുള്ള സ്വാധീനം ഷാ-മാദി കൂട്ടുകെട്ടാണ്തകര്‍ത്തെറിഞ്ഞത്. ഗുജറാത്തിലെ ഗ്രാമീണ മേഖലയിലെ കോണ്‍ഗ്രസ് വേരുകളും അടര്‍ത്തി മാറ്റിയത് ഇവര്‍ തന്നെ. 97ലെ ഉപതെരഞ്ഞെടുപ്പിലും 98ലും അമിത് ഷാ എംഎല്‍എയായി. 2001 ഒക്‌േടാബറിലാണ് മോദി മുഖ്യമന്ത്രിയായത്. 2002ലെ തെരഞ്ഞെടുപ്പിലും സര്‍ഖേജില്‍ നിന്ന് ജയിച്ച ഷാ മോദി സര്‍ക്കാരില്‍ മന്ത്രിയായി, ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി, ആഭ്യന്തരം, നിയമം, ഗതാഗതം അടക്കം പന്ത്രണ്ടു വകുപ്പുകള്‍ വരെയാണ് ഒരു സമയത്ത് അമിത് ഷാ കൈകാര്യം ചെയ്തിരുന്നത്.

സൊറാബുദ്ദീന്‍ ഷെയ്ഖ്, തുളസി പ്രജാപതി, ഇസ്രത് ജഹാന്‍ തുടങ്ങിയ ഏറ്റുമുട്ടല്‍ കേസുകളില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിബിഐ പ്രതിചേര്‍ത്തെങ്കിലും കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. 2014 ജൂലൈ മുതല്‍ ബിജെപി ദേശീയ അധ്യക്ഷനാണ്. 

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ മാറി നിന്ന് ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ അക്ഷീണം പ്രയത്‌നിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.