തിരുവനന്തപുരം: എന്‍ ഡി എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് തെരെഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. നവോത്ഥാനം ചര്‍ച്ചാ വിഷയമായ തെരെഞ്ഞെടുപ്പില്‍ നവോത്ഥാന നായകരുടെ സ്മൃതി മണ്ഡപങ്ങള്‍ സന്ദര്‍ശിച്ചാണ് പ്രചാരണം തുടങ്ങിയത്.
രാവിലെ വെങ്ങാനൂരെ അയ്യങ്കാളി സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. നാടിന്റെ യശസ്സ് ഉയര്‍ത്തിയ വിപ്ലവകാരിയാണ് മഹാത്മാ അയ്യങ്കാളിയെന്ന് സന്ദര്‍ശക ഡയറിയില്‍ കുറിച്ചു. പൂന്തുറ സ്വാമി, ചട്ടമ്പി സ്വാമികള്‍ എന്നിവരുടെ സമാധി മണ്ഡപവും സന്ദര്‍ശിച്ചു. പിന്നീട് ആനയറയിലെ ഈശാലയത്തിലെത്തിയ കുമ്മനം സ്വാമി ഈശയുമായി കൂടിക്കാഴ്ച നടത്തി.
ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. എസ് സുരേഷ്, ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ കെ രാജശേഖരന്, സജിത് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
വൈകുന്നേരം ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷനും കുമ്മനം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: