ചെര്‍പ്പുളശ്ശേരി പീഡനക്കേസ് ഒതുക്കാന്‍ ശ്രമം

Saturday 23 March 2019 2:57 am IST

പാലക്കാട്: ചെര്‍പ്പുളശ്ശേരി പീഡനക്കേസ് ഒതുക്കാന്‍ നീക്കം. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുമുണ്ട്. തെളിവ് ശേഖരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. കുറ്റാരോപിതന്റേയും പെണ്‍കുട്ടിയുടേയും ഫോണ്‍ കോള്‍ രേഖകളും സന്ദേശങ്ങളുമടക്കം പരിശോധിക്കുന്നുണ്ട്. പാര്‍ട്ടി ഓഫീസില്‍ തന്നെയാണോ പീഡനം നടന്നതെന്ന് പോലീസ് വീണ്ടും പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. പക്ഷെ പെണ്‍കുട്ടി തന്റെ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ്. കുറ്റാരോപിതന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയതായാണ് സൂചന. കേസൊതുക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് പോലീസിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നതിന് മുന്‍പ് പ്രതിയുടെ അറസ്റ്റുണ്ടാകുമെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.

16നാണ് നവജാത ശിശുവിനെ മണ്ണൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മങ്കര പോലീസ് നടത്തിയ അന്വേഷണമാണ് പീഡനവിവരം പുറത്തറിയിച്ചത്. അതേസമയം സിപിഎം നേതൃത്വം പ്രതിക്കൂട്ടിലായ കേസന്വേഷണം പൂര്‍ണമായും നിയന്ത്രിക്കുന്നത് പാലക്കാട് എസ്പിയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.