മുംബൈ: ഐപിഎല്‍ ഈ സീസണില്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണറായി ഇറങ്ങും. ശര്‍മ ഓപ്പണറാകുന്നതിനെ ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ കുമാര സംഗക്കാരയും ന്യൂസിലന്‍ഡ് ഓള് റൗണ്ടര്‍ സ്കോട്ട് സ്റ്റയ്റിസും പിന്തുണച്ചു.
എല്ലാ മത്സരങ്ങളിലും ഓപ്പണറായി ഇറങ്ങുമെന്ന് നേരത്തെ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മ ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്യണം. മുംബൈ ഇന്ത്യന്‍സിന് മികച്ച ടോട്ടല്‍ നേടിക്കൊടുക്കാന്‍ ഇത് സഹായകമാകുമെന്ന് സംഗക്കാര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: