ന്യൂദല്‍ഹി: കുറച്ചു കൂടി നേരത്തെ ഉറക്കമുണര്‍ന്നു കൂടേ? കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലിനോട് ബിജെപി. ഇന്നലെ രാവിലെ പത്തു മണിക്ക് രാഹുല്‍ മാധ്യമങ്ങളെ കാണും എന്ന് എഐസിസി ഓഫീസില്‍ നിന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് പത്രസമ്മേളനം മാറ്റി. ഉച്ചയ്ക്ക് രണ്ടിന് മാധ്യമങ്ങളെ കാണും എന്നായിരുന്നു രണ്ടാമത്തെ അറിയിപ്പ്. ഇതിനു പിന്നാലെയാണ് ബിജെപിയുടെ ഔദ്യോഗിക പേജില്‍ ട്വീറ്റ് വന്നത്.
‘രാവിലെ എഴുനേല്‍ക്കുന്ന സ്വഭാവം രാഹുലിന് ഇല്ലെന്നു തോന്നുന്നു. എന്തായാലും നന്നായി. രാവിലെ തന്നെ നുണകള്‍ കേള്‍ക്കേണ്ടല്ലോ’, എന്നായിരുന്നു ട്വീറ്റ്.
രണ്ടു മണിക്കും രാഹുല്‍ മാധ്യമങ്ങളെക്കണ്ടില്ല. പിന്നീടാണ് ദേശീയ വക്താവ് പത്രസമ്മേളനം നടത്തി യെദ്യൂരപ്പയുടെ ഡയറി എന്ന ബോംബ് അവതരിപ്പിച്ചത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അത് നിര്‍വീര്യമാവുകയും ചെയ്തു. ബിജെപി ട്വീറ്റ് പോലെ രാഹുല്‍ രാവിലെ എഴുനേല്‍ക്കാത്തത് നന്നായി. അല്ലെങ്കില്‍ ആ നാവില്‍ നിന്നു തന്നെ കള്ളം കേള്‍ക്കേണ്ടി വന്നേനേ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: