ടോവിനോയുടെ 'ലൂക്ക' ചിത്രീകരണം പൂര്‍ത്തിയാക്കി

Saturday 23 March 2019 11:04 am IST

ടൊവിനോ തോമസിന്റെ പുതിയ സിനിമ ലൂക്കയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു റൊമാന്റിക്ക് എന്റര്‍ടെയ്നര്‍ ആണ്. ഫോര്‍ട്ട് കൊച്ചിയിലായിരുന്നു സിനിമയുടെ ഷൂട്ടിങ് പ്രധാനമായും നടന്നത്. 

അഹാന കൃഷ്ണയാണ് ചിത്രത്തിലെ നായിക. ഞാന്‍ സ്റ്റീവ് ലോപ്പസ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് അഹാന.

ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ടൊവിനോ തോമസ് എത്തുന്നത്. മൃദുല്‍ ജോര്‍ജ്ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. തലൈവാസല്‍ വിജയ്,ജാഫര്‍ ഇടുക്കി,നീന കുറുപ്പ്, ചെമ്പില്‍ അശോകന്‍, പോളി വില്‍സണ്‍, ദേവി അജിത്ത്, വിനീത കോശി, തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

 

 സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. നിമിഷ് രവി ലൂക്കയുടെ ഛായാഗ്രഹണവും നിഖില്‍ വേണു എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.