ചെല്ലാനത്ത് കടല്‍ കയറുന്നു; ആശങ്കയോടെ ജനം

Saturday 23 March 2019 12:39 pm IST

എറണാകുളം: ചെല്ലാനത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തി കടല്‍ കരയിലേക്ക് കയറുന്നു. ചെല്ലാനത്തെ കടല്‍ഭിത്തിയില്ലാത്ത ബസ്സാര്‍, വേളാങ്കണ്ണി, കമ്പിനിപ്പടി, മറുവക്കാട് തുടങ്ങിയ സ്ഥലങ്ങളിലാണ് കടല്‍ കരയിലേക്ക് ഇരച്ച് കയറുന്നത്. 

അസാധരണമായ കടലിന്റെ രൂപമാറ്റം തീരവാസികളെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ മൂന്നു ദിവസമായിട്ട് കടല്‍ വെള്ളം കരയിലേക്ക് ഇരച്ചെത്തുകയാണ്. കടലിന്റെ മാറ്റം വലിയ അപകടങ്ങളുണ്ടാക്കുമോ എന്ന ആശങ്കയിലാണ് തീരവാസികള്‍. സാധാരണഗതിയില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കടല്‍ ശാന്തമായിരിക്കുന്ന സമയമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥിരമായി കടല്‍ കയറ്റകത്തിന്റെ ദുരിതം അനുഭവിക്കുന്ന പ്രദേശമാണ് ചെല്ലാനം. 

തീരം സംരക്ഷിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഒമ്പത് കോടി മുടക്കി ജിയോ കടല്‍ഭിത്തി നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പേരില്‍ പലയിടങ്ങളില്‍ നിന്നും മണല്‍ ഭിത്തിയും നീക്കം ചെയ്തിരുന്നു.മണല്‍ഭിത്തി നീക്കം ചെയ്ത പ്രദേശങ്ങളിലാണ് കടല്‍ ശക്തമായി കയറുന്നത്. കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് നിര്‍മ്മാണം തീര്‍ക്കുമെന്നാണ് അധികൃതര്‍ പ്രദേശവാസികളോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.