കെ.ജി. ജയന് സ്വീകരണം നല്‍കി

Saturday 23 March 2019 12:42 pm IST

 

ഏരൂര്‍: ഏരൂര്‍ ശ്രീകൃഷ്ണപുരം ശ്രീമഹാവിഷ്ണു -ദേവി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് സംഗീതജ്ഞന്‍ കെ.ജി. ജയന് സ്വീകരണം നല്‍കി. ക്ഷേത്രം മേല്‍ശാന്തി ഉത്തമന്‍ പൂര്‍ണ്ണകുംഭം നല്‍കി കെ.ജി. ജയനെ സ്വീകരിച്ചു. ശ്രീധര്‍മ്മ പ്രകാശിനിയോഗം പ്രസിഡന്‍റ് പി.പി. ദിവാകരന്‍ പൊന്നാട അണിയിച്ചു. 

ക്ഷേത്രഭാരവാഹികളായ പി.എന്‍. അരവിന്ദന്‍, സി.എസ്. സുനില്‍, സി.എ. സജീവന്‍, കെ.കെ. രാജേന്ദ്രന്‍, കെ.ജി. ഷൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  ശ്രീപൂര്‍ണ്ണത്രയീശ സംഗീതസഭയുടെ നേതൃത്വത്തില്‍ പഞ്ചരത്‌ന കീര്‍ത്തനാലാപവും, ശ്രീമഹാവിഷ്ണു ഭജന സംഘത്തിന്റെ ഭക്തിഗാനമൃതവും നടന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.