ചിലവന്നൂര്‍ കായലില്‍ ലോക ജലദിനാചരണം

Saturday 23 March 2019 12:55 pm IST

കൊച്ചി: ചിലവന്നൂര്‍ കായല്‍ ഇന്നു മുതല്‍ കൊച്ചി നഗരത്തിന്റെ രാജ്ഞിയെന്ന് കേരള നദി സംരക്ഷണസമിതി. ലോക ജലദിനത്തില്‍ ഗംഗാജല തീര്‍ത്ഥം ഒഴുക്കിയായിരുന്നു പ്രഖ്യാപനം. 

നഗരവാസികള്‍ ചിലവന്നൂര്‍ സമരം ഏറ്റടുക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത്് നദി സംരക്ഷണ സമതി സംസ്ഥന പ്രസിഡന്‍റ് പ്രൊഫസര്‍ എസ്. സിതാരാമന്‍ പറഞ്ഞു. 

തീരം കൈയ്യേറിയും നീരൊഴുക്ക് തടഞ്ഞും നിര്‍മ്മാണം നടത്തുന്ന പത്മസരോവരം പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏലൂര്‍ ഗോപിനാഥ് അദ്ധ്യക്ഷനായി. പ്രൊഫസര്‍ ഗോപാലകൃഷ്ണമൂര്‍ത്തി, ടി.എന്‍. പ്രതാപന്‍, കലാധരന്‍ മറ്റപ്പള്ളി, കെ.എസ്. ദിലീപ് കുമാര്‍, എം.വി. സുദീപ്, കുമ്പളം രവി, തമ്പി ജോണ്‍സണ്‍, കുരുവിള മാത്യൂസ്, സി. സതീശന്‍, ടി. ചാണ്ടി, പി.എ. ബാലകൃഷ്ണന്‍, ഓമനകുട്ടന്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.