ദൃശ്യോത്സവം നാളെ മുതല്‍

Saturday 23 March 2019 12:59 pm IST

ആലുവ: ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് നഗരസഭ സംഘടിപ്പിക്കുന്ന ദൃശ്യോത്സവത്തിന് നാളെ തുടക്കമാവും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷത്തില്‍ സാംസ്‌കാരിക സമ്മേളനം, ആദരിക്കല്‍, കലാപരിപാടികള്‍ എന്നിവ നടക്കും. 

മുന്‍കാലങ്ങളില്‍ ശിവരാത്രി ആരംഭിച്ച് ആദ്യ ഞായറാഴ്ച്ച മുതല്‍ ഒരാഴ്ച്ചയാണ് ദൃശ്യോത്സവം സംഘടിപ്പിച്ചിരുന്നത്. ഇക്കുറി ശിവരാത്രി മാര്‍ച്ച് മാസത്തിലേക്ക് മാറിയതും, മണപ്പുറം ക്ഷേത്രത്തിലെ ഉത്രവിളക്ക് മഹോത്സവം ഇതിനിടയില്‍ കടന്നുവരികയും ചെയ്തതിനാലാണ് ശിവരാത്രി വ്യാപാരമേള അവസാനിക്കുന്ന വാരത്തിലേക്ക് ദൃശ്യോത്സവം മാറ്റിയത്. 

നാളെ വൈകിട്ട് ആറിന് തിരുവാതിരയോടെ വേദി ഉണര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ ബാലസാഹിത്യകാരന്‍ വേണു വാരിയത്ത് ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷ ലിസി എബ്രഹാം അദ്ധ്യക്ഷത വഹിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.